ഡബ്ലിൻ: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. 25 ഡിഗ്രി മറികടന്ന താപനില അതേപടി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ചില പ്രദേശങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ 30 ന് അയർലന്റിൽ താപനില 25.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇതിൽ നിന്നും മാറ്റമില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം പകൽ സമയങ്ങളിൽ മാത്രമാണ് ഇത്രയും അധികം ചൂട് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ ചൂട് ഗണ്യമായ അളവിൽ കുറയും. രാത്രിയോടെ മഞ്ഞുവീഴ്ചയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
അയർലണ്ടിന്റെ വടക്ക് പടിഞ്ഞാറായി മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. മർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.

