- യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ
- ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് എന്തുകൊണ്ട് ? വെളിപ്പെടുത്തി എസ്. ജയശങ്കർ
- സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി ; നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ‘ ഇപ്പോൾ പോകാനുള്ള സമയമായി ‘ ; ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ
- രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തവർ എങ്ങനെ ഇടതുപക്ഷക്കാരനാകും ? സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ
- അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല : പകരം ജി സുധാകരന് പിന്തുണ
- സിപിഎമ്മിന്റെ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും ; 75 ഇടത്ത് സിപിഎം സ്ഥാനാര്ഥികള്; പിബിയില് നിന്ന് പിണറായി മാത്രം
- ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം
Author: sreejithakvijayan
കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം മാർച്ച് 29 ന് ആയിരുന്നു മക്രൂമിൽവച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഹോട്ടലിലെ ജിമ്മിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇവിടേയ്ക്ക് പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതിയ ഹോട്ടലിൽവച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ പ്രതി രക്ഷപ്പെട്ടു. പ്രദേശത്തെ ക്യാമറ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കറുത്ത ഹുഡി ധരിച്ച് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ദീർഘനാൾ നടത്തിയ അന്വേഷണത്തിലും ഫലം കാണാതെ വന്നതോടെ പോലീസ് പൊതുജനത്തിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 40 50 60, 02620590 ഈ നമ്പറുകളിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം എന്നാണ് നിർദ്ദേശം.
മാഞ്ചസ്റ്റർ: വേൾഡ് മലയാളി കൗൺസിലിന്റെ യൂറോപ്പ് റീജിയൻ സമ്മേളനം നടന്നു. മെയ് 2,3,4 തിയതികളിൽ മാഞ്ചസ്റ്ററിന് അടുത്തുള്ള സ്‌റ്റോക്ഓൺട്രെൻഡിലെ സ്‌റേറാൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു ത്രിദിന പരിപാടി നടന്നത്. ജനസാന്നിദ്ധ്യം കൊണ്ട് പരിപാടി ലോകശ്രദ്ധ നേടി. ചടങ്ങിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പറഞ്ഞു. സോഷ്യൽ മീഡിയ അവാർഡിന് ആനന്ദ് ടിവി എംഡി എസ് ശ്രീകുമാർ അർഹനായി. അദ്ദേഹത്തിന് വേദിയിൽവച്ച് പുരസ്‌കാരം കൈമാറി. സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് സാമൂഹ്യ പ്രതിബദ്ധത അവാർഡും നൽകി. കലാ, സാംസ്‌കാരിക, നടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് (അയർലന്റ്) അർഹനായി.
ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. 4,631 ആണ് ജയിലുകളുടെ കപ്പാസിറ്റി. എന്നാൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 600 ഓളം പേരെ അധികമായി ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. ഡബ്ലിനിലെ ജയിലിൽ പാർപ്പിച്ചിട്ടുള്ള 900 ലധികം പേർ റിമാൻഡ് പ്രതികളാണ്. തടവ് പുള്ളികളുടെ എണ്ണം വർദ്ധിക്കുന്നത് ജയിലിനുള്ളിൽ അക്രമ സംഭവങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 2009 ൽ അയർലന്റിലെ ജയിലുകളിൽ 13,500 പേർ ഉണ്ടായിരുന്നു. അന്ന് തടവുകാർ പരസ്പരം ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സമാന സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തടവുകാരുടെ എണ്ണം വർദ്ധിക്കുന്നത് പോലീസുകാർക്കും ബുദ്ധിമുട്ടാണ്.
ഡബ്ലിൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ചരക്ക് തീവണ്ടികളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി ഐറിഷ് റെയിൽ. പഴക്കം ചെന്ന വാഗണുകൾ മാറ്റി പുതിയവ ആക്കാനാണ് തീരുമാനം. 50 വർഷക്കാലം പഴക്കമുള്ള വാഗണുകളിലാണ് മാറ്റം വരുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം എന്നോണം 150 വാഗണുകൾക്കായുള്ള ഓർഡർ യു.കെ ആസ്ഥാനമായുള്ള ഡബ്ല്യു. എച്ച്. ഡാവിസ് എന്ന നിർമ്മാണ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. 44 മില്യൺ യൂറോയ്ക്ക് ആണ് കമ്പനിയുമായി ഐറിഷ് റെയിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്ത വർഷം ഏപ്രിലോടെ ഇവയുടെ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ വാഗണുകൾ. 20 ടൺവരെ ഭാരമുള്ള വാഗണുകൾക്ക് 62 മുതൽ 65 വരെ ഭാരമുള്ള ചരക്ക് വഹിക്കാൻ ശേഷിയുണ്ടാകും. നിലവിലെ വാഗണുകളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് വഹിക്കാനുള്ള പുതിയ വാഗണുകളുടെ ശേഷി 33 ശതമാനം ആണ്. പുതിയ വാഗണുകൾ വരുന്നതോട് കൂടി വണ്ടിയുടെ വേഗതയിലും മാറ്റം വരും. മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ…
ഡബ്ലിൻ: എല്ലാവരും രക്തസമ്മർദ്ദം പരിശോധിക്കണം എന്ന അഭ്യർത്ഥനയുമായി എഴുത്തുകാരൻ മാർട്ടി മൊറിസ്സി. ഹൃദയാഘാതത്തെ തുടർന്ന് രക്ഷിതാക്കൾ മരിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്ത് എത്തിയത്. രക്തസമ്മർദത്തെ നിശബ്ദകൊലയാളി എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുവരുടെയും മരണം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ് ഓർമ്മിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം നമ്മുടെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവ് ഉണ്ടാകാം. എന്നാൽ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനം ആണ്. നിങ്ങളെ എന്തെല്ലാം ദോഷമായി ബാധിക്കുമെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങളുടെ ശരീരം എന്താണ് പറയുന്നത് എന്നത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയണം. മത്സരത്തിൽ നമുക്ക് പല കാർഡുകളും ലഭിക്കും. അതിൽ ആദ്യത്തേത് യെല്ലോ കാർഡ് ആണ്. ആരോഗ്യത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ തീർച്ചയായും ശ്രദ്ധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
കോർക്ക്: മോട്ടോർ റേസിംഗിനിടെ അപകടത്തിൽ മരിച്ച 13കാരിയുടെ പേര് പുറത്തുവിട്ട് അധികൃതർ. ലോറൻ ഒബ്രിയാൻ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പെൺകുട്ടി അപകടത്തിൽ മരിച്ചത്. ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു അപകടം. ഹീറ്റ്‌സ് മത്സരത്തിനിടെ ആയിരുന്നു സംഭവം. നിയന്ത്രണംവിട്ട കാർ ബാരിയറിലേക്ക് ഇടിച്ച് കയറി അപകടം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ പോലീസ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്രൂം സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
ഡബ്ലിൻ: ഓൺ വീഡിയോ ചാറ്റിംഗ് സേവനമായ സ്‌കൈപ്പിന് തിരശ്ശീലയിട്ട് മൈക്രോസോഫ്റ്റ്. ഇന്ന് മുതൽ സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നൂതന സോഷ്യൽ മീഡിയ സേവനങ്ങളിലേക്ക് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുന്നത്. ഉടൻ തന്നെ സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുമെന്ന് കമ്പനി ഫെബ്രുവരിയിൽ സൂചന നൽകിയെങ്കിലും മറ്റ് വിവരങ്ങൾ കൂടുതലായി പുറത്തുവിട്ടിരുന്നില്ല. മൈക്രോ സോഫ്റ്റിന്റെ ടീംസ് ആരംഭിച്ചതിന് ശേഷം സ്‌കൈപ്പ് ഉപേക്ഷിച്ച് ആളുകൾ ഇതിലേക്ക് ചേക്കേറുകയാണ്. സ്‌കൈപ്പ് നിർത്തലാക്കുന്നതോടെ ടീംസിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. 2003 ൽ ആണ് സ്‌കൈപ്പ് സേവനം ആരംഭിച്ചത്. സ്‌കാൻഡിനേവിയക്കാരായ നിക്ലാസ് സെൻസ്‌ട്രോമും ജാനസ് ഫ്രൈസും ചേർന്നാണ് സ്‌കൈപ്പ് സ്ഥാപിച്ചത്. പിന്നീട് 2005ൽ ഇവരിൽ നിന്നും ഈബേ ഇത് വാങ്ങി. 2009 ൽ ഈബേ ഇത് മൈക്രോസോഫ്റ്റിന് വിൽക്കുകയായിരുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണെഗലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം. ഡോഗ് ഫാമിൻ വില്ലേജിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ അധികൃതർ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് തുക ഇവർ മടക്കി നൽകിയിട്ടുണ്ട്. ശനിയാഴ്ച ആയിരുന്നു വില്ലേജിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ വില്ലേജിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ നാശനഷ്ടം ഉണ്ടായി. ഓറഞ്ച് ഹാൾ മ്യൂസിയത്തിന്റെ ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അയർലന്റിലെ ക്ഷാമകാലത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ മാതൃകയാൽ നിറഞ്ഞ സ്ഥലമാണ് ഡോഗിലെ ഫാമിൻ വില്ലേജ്. പ്രദേശത്തെ തന്നെ ഒരു കുടുംബമാണ് ഈ വിനോദസഞ്ചാരം കേന്ദ്രം നടത്തുന്നത്. അയർലന്റിന്റെ ക്ഷാമകാലത്തിന്റെ കഥ വിളിച്ചോതുന്ന സ്ഥലമാണ് ഇവിടം. ജനവാസ മേഖല കൂടിയായ ഇവിടുത്തെ ആളുകളുടെ പ്രധാനവരുമാന മാർഗ്ഗം കൂടിയായിരുന്നു വിനോദസഞ്ചാരം.
ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരിച്ച ചൈനീസ് വിദ്യാർത്ഥിനി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കണ്ടെത്തൽ. ഇതും പ്രണയബന്ധം തകർന്നതുമാകാം ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥിനിയെ പ്രേരിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2024 ജനുവരി 18 ന് ആയിരുന്നു 23 കാരിയായ ഹവോയു ഷാംഗ് മരിച്ചത്. 2023 ഡിസംബറിൽ ആയിരുന്നു ഹവോയു ഡബ്ലിനിൽ എത്തിയത്. തുടർന്ന് ഡബ്ലിനിലെ മിസ് ഷാംഗിൽ താമസിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മാസത്തിനുള്ളിൽ ലിഫി നദിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെ ആയിരുന്നു തുടക്കം മുതലേ അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിനിലെ പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അന്വേഷണ സംഘം ആത്മഹത്യയെന്ന സൂചന നൽകുന്ന കുറിപ്പുകൾ കണ്ടെടുക്കുകയായിരുന്നു. ഇതിൽ നിന്നും ആയിരുന്നു പ്രണയ നൈരാശ്യത്തിന്റെയും തട്ടിപ്പിന്റെയും വിവരം പോലീസിന് ലഭിച്ചത്.
കെറി: ലിംഗ വിവേചനത്തിന് ഇരയായ ജീവനക്കാരിയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. കൗണ്ടി കെറിയിലെ ട്രലീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗളിയേഴ്സ് കിൽഫ്‌ലിൻ ലിമിറ്റഡിനോടാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടത്. കമ്പനിയിലെ വനിതാ ഡ്രൈവറായ സൈനദ് അലൻ നൽകിയ പരാതിയിലാണ് നടപടി. അലന് കമ്പനി 30,000 രൂപ നൽകണമെന്നാണ് ഉത്തരവ്. 2023 ൽ ആയിരുന്നു സംഭവം. പരിഷ്‌കരണത്തിന്റെ പേരിൽ സ്ഥാപനത്തിലെ ഡ്രൈവർമാരുടെ ജോലി സമയം കമ്പനി പു;നക്രമീകരിച്ചിരുന്നു. ശേഷം അലന്റെ ജോലി സമയം പുരുഷ ജീവനക്കാരുടെ സമയത്തെക്കാൾ വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തെങ്കിലും എല്ലാവർക്കും ഒരേ സമയമാണ് നൽകിയിട്ടുള്ളത് എന്നും ജോലി സമയത്തിൽ മാറ്റം ഇല്ലെന്നും കമ്പനി ബോധിപ്പിച്ചു. പിന്നീട് സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ അലനെ പിരിച്ചുവിടുകയും ചെയ്തു. അതേസമയം പുരുഷന്മാരായ ഡ്രൈവർമാരെ കമ്പനി നിലനിർത്തി. ഇതോടെ അലൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. മതിയായ കാരണമില്ലാതെയാണ് തന്റെ ജോലി സമയം കുറയ്ക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലന്റെ പരാതി. ഇതിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
