സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്സർ പാർക്കിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം.
ക്ലിഫ്റ്റെൻവില്ലെയും ഡംഗനൽ സ്വിഫ്റ്റ്സും തമ്മിൽ ആയിരുന്നു മത്സരം. ഇതിൽ ക്ലിഫ്റ്റെൻവില്ലെ ഡംഗനൽ സ്വിഫ്റ്റ്സ് തോൽപ്പിച്ചു. മത്സരത്തിന് ശേഷം സ്ഥലത്ത് നിന്നും പിരിഞ്ഞ് പോകുന്നതിനിടെ ചില ഫുട്ബോൾ ആരാധകർ പോലീസുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മദ്യകുപ്പികളും കല്ലുകളും കൊണ്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

