ഡബ്ലിൻ: ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ അയർലന്റിലെ ബീച്ചും. കൗണ്ട് മയോയിലെ കീം ബീച്ച് ആണ് ലോകത്തെ തന്നെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ ഒന്നായി മാറിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള മണലും, നീല നിറത്തിലുള്ള ജലവുമുള്ള കീം ബീച്ച് അയർലന്റിലെ ഏറ്റവും മികച്ച ബീച്ച് കൂടിയാണ്.
യൂറോപ്പിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലും കീം ബീച്ച് ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ച് ആണ് ഇത്. ലോകത്തെ മികച്ച ബീച്ചുകളിൽ 48ാം സ്ഥാനമാണ് കീം ബീച്ചിന് ഉള്ളത്.
Discussion about this post

