ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
4,631 ആണ് ജയിലുകളുടെ കപ്പാസിറ്റി. എന്നാൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 600 ഓളം പേരെ അധികമായി ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. ഡബ്ലിനിലെ ജയിലിൽ പാർപ്പിച്ചിട്ടുള്ള 900 ലധികം പേർ റിമാൻഡ് പ്രതികളാണ്.
തടവ് പുള്ളികളുടെ എണ്ണം വർദ്ധിക്കുന്നത് ജയിലിനുള്ളിൽ അക്രമ സംഭവങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 2009 ൽ അയർലന്റിലെ ജയിലുകളിൽ 13,500 പേർ ഉണ്ടായിരുന്നു. അന്ന് തടവുകാർ പരസ്പരം ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സമാന സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തടവുകാരുടെ എണ്ണം വർദ്ധിക്കുന്നത് പോലീസുകാർക്കും ബുദ്ധിമുട്ടാണ്.

