ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരിച്ച ചൈനീസ് വിദ്യാർത്ഥിനി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കണ്ടെത്തൽ. ഇതും പ്രണയബന്ധം തകർന്നതുമാകാം ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥിനിയെ പ്രേരിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2024 ജനുവരി 18 ന് ആയിരുന്നു 23 കാരിയായ ഹവോയു ഷാംഗ് മരിച്ചത്.
2023 ഡിസംബറിൽ ആയിരുന്നു ഹവോയു ഡബ്ലിനിൽ എത്തിയത്. തുടർന്ന് ഡബ്ലിനിലെ മിസ് ഷാംഗിൽ താമസിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മാസത്തിനുള്ളിൽ ലിഫി നദിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെ ആയിരുന്നു തുടക്കം മുതലേ അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിനിലെ പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അന്വേഷണ സംഘം ആത്മഹത്യയെന്ന സൂചന നൽകുന്ന കുറിപ്പുകൾ കണ്ടെടുക്കുകയായിരുന്നു. ഇതിൽ നിന്നും ആയിരുന്നു പ്രണയ നൈരാശ്യത്തിന്റെയും തട്ടിപ്പിന്റെയും വിവരം പോലീസിന് ലഭിച്ചത്.

