Author: sreejithakvijayan

ഡബ്ലിൻ: ഓൺ വീഡിയോ ചാറ്റിംഗ് സേവനമായ സ്‌കൈപ്പിന് തിരശ്ശീലയിട്ട് മൈക്രോസോഫ്റ്റ്. ഇന്ന് മുതൽ സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ  സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നൂതന സോഷ്യൽ മീഡിയ സേവനങ്ങളിലേക്ക് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുന്നത്. ഉടൻ തന്നെ സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുമെന്ന് കമ്പനി ഫെബ്രുവരിയിൽ സൂചന നൽകിയെങ്കിലും മറ്റ് വിവരങ്ങൾ കൂടുതലായി പുറത്തുവിട്ടിരുന്നില്ല. മൈക്രോ സോഫ്റ്റിന്റെ ടീംസ് ആരംഭിച്ചതിന് ശേഷം സ്‌കൈപ്പ് ഉപേക്ഷിച്ച് ആളുകൾ ഇതിലേക്ക് ചേക്കേറുകയാണ്. സ്‌കൈപ്പ് നിർത്തലാക്കുന്നതോടെ ടീംസിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. 2003 ൽ ആണ് സ്‌കൈപ്പ് സേവനം ആരംഭിച്ചത്. സ്‌കാൻഡിനേവിയക്കാരായ നിക്ലാസ് സെൻസ്‌ട്രോമും ജാനസ് ഫ്രൈസും ചേർന്നാണ് സ്‌കൈപ്പ് സ്ഥാപിച്ചത്. പിന്നീട് 2005ൽ ഇവരിൽ നിന്നും ഈബേ ഇത് വാങ്ങി. 2009 ൽ ഈബേ ഇത് മൈക്രോസോഫ്റ്റിന് വിൽക്കുകയായിരുന്നു.

Read More

ഡൊണഗൽ: കൗണ്ടി ഡൊണെഗലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം. ഡോഗ് ഫാമിൻ വില്ലേജിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ അധികൃതർ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് തുക ഇവർ മടക്കി നൽകിയിട്ടുണ്ട്. ശനിയാഴ്ച ആയിരുന്നു വില്ലേജിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ വില്ലേജിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ നാശനഷ്ടം ഉണ്ടായി. ഓറഞ്ച് ഹാൾ മ്യൂസിയത്തിന്റെ ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അയർലന്റിലെ ക്ഷാമകാലത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ മാതൃകയാൽ നിറഞ്ഞ സ്ഥലമാണ് ഡോഗിലെ ഫാമിൻ വില്ലേജ്. പ്രദേശത്തെ തന്നെ ഒരു കുടുംബമാണ് ഈ വിനോദസഞ്ചാരം കേന്ദ്രം നടത്തുന്നത്. അയർലന്റിന്റെ ക്ഷാമകാലത്തിന്റെ കഥ വിളിച്ചോതുന്ന സ്ഥലമാണ് ഇവിടം. ജനവാസ മേഖല കൂടിയായ ഇവിടുത്തെ ആളുകളുടെ പ്രധാനവരുമാന മാർഗ്ഗം കൂടിയായിരുന്നു വിനോദസഞ്ചാരം.

Read More

ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരിച്ച ചൈനീസ് വിദ്യാർത്ഥിനി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കണ്ടെത്തൽ. ഇതും പ്രണയബന്ധം തകർന്നതുമാകാം ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥിനിയെ പ്രേരിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2024 ജനുവരി 18 ന് ആയിരുന്നു 23 കാരിയായ ഹവോയു ഷാംഗ് മരിച്ചത്. 2023 ഡിസംബറിൽ ആയിരുന്നു ഹവോയു ഡബ്ലിനിൽ എത്തിയത്. തുടർന്ന് ഡബ്ലിനിലെ മിസ് ഷാംഗിൽ താമസിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മാസത്തിനുള്ളിൽ ലിഫി നദിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെ ആയിരുന്നു തുടക്കം മുതലേ അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിനിലെ പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അന്വേഷണ സംഘം ആത്മഹത്യയെന്ന സൂചന നൽകുന്ന കുറിപ്പുകൾ കണ്ടെടുക്കുകയായിരുന്നു. ഇതിൽ നിന്നും ആയിരുന്നു പ്രണയ നൈരാശ്യത്തിന്റെയും തട്ടിപ്പിന്റെയും വിവരം പോലീസിന് ലഭിച്ചത്.

Read More

കെറി: ലിംഗ വിവേചനത്തിന് ഇരയായ ജീവനക്കാരിയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. കൗണ്ടി കെറിയിലെ ട്രലീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗളിയേഴ്സ് കിൽഫ്‌ലിൻ ലിമിറ്റഡിനോടാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടത്. കമ്പനിയിലെ വനിതാ ഡ്രൈവറായ സൈനദ് അലൻ നൽകിയ പരാതിയിലാണ് നടപടി. അലന് കമ്പനി 30,000 രൂപ നൽകണമെന്നാണ് ഉത്തരവ്. 2023 ൽ ആയിരുന്നു സംഭവം. പരിഷ്‌കരണത്തിന്റെ പേരിൽ സ്ഥാപനത്തിലെ ഡ്രൈവർമാരുടെ ജോലി സമയം കമ്പനി പു;നക്രമീകരിച്ചിരുന്നു. ശേഷം അലന്റെ ജോലി സമയം പുരുഷ ജീവനക്കാരുടെ സമയത്തെക്കാൾ വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തെങ്കിലും എല്ലാവർക്കും ഒരേ സമയമാണ് നൽകിയിട്ടുള്ളത് എന്നും ജോലി സമയത്തിൽ മാറ്റം ഇല്ലെന്നും കമ്പനി ബോധിപ്പിച്ചു.  പിന്നീട് സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ അലനെ പിരിച്ചുവിടുകയും ചെയ്തു. അതേസമയം പുരുഷന്മാരായ ഡ്രൈവർമാരെ കമ്പനി നിലനിർത്തി. ഇതോടെ അലൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. മതിയായ കാരണമില്ലാതെയാണ് തന്റെ ജോലി സമയം കുറയ്ക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലന്റെ പരാതി. ഇതിൽ…

Read More

ഡബ്ലിൻ: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. 25 ഡിഗ്രി മറികടന്ന താപനില അതേപടി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ചില പ്രദേശങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ 30 ന് അയർലന്റിൽ താപനില 25.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇതിൽ നിന്നും മാറ്റമില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം പകൽ സമയങ്ങളിൽ മാത്രമാണ് ഇത്രയും അധികം ചൂട് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ ചൂട് ഗണ്യമായ അളവിൽ കുറയും. രാത്രിയോടെ മഞ്ഞുവീഴ്ചയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അയർലണ്ടിന്റെ വടക്ക് പടിഞ്ഞാറായി മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. മർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.

Read More

ബെൽഫാസ്റ്റ് : ഐആർഎ ( ഐറിഷ് റിപ്പബ്ലിക്കൻ ആർമി) നിരാഹാര സമര നായകൻ ബോബ്ബി സാൻഡ്‌സിന്റെ സ്മരണയ്ക്കായി നിർമ്മിച്ച പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ 44ാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ട്വിൻബ്രൂക്കിലെ റിപ്പബ്ലിക്കൻ മെമ്മോറിയർ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1981 ലെ നിരാഹാര സമര നായകൻ ആയിരുന്നു അദ്ദേഹം. സമരത്തിനിടെ ആയിരുന്നു  ബോബ്ബി സാൻഡ്‌സ് വീരചരമം പ്രാപിച്ചത്. 27 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1981 ലെ നിരാഹാരത്തിനിടെ ആരോഗ്യനില മോശമായി അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

കിൽക്കെനി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് കാന്ത്രി അയർലന്റ്. കിൽക്കെനിയിലെ ഒ’ലൗഗ്ലിൻ ഗെയ്ൽസ് ജിഎഎയിൽ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു ആദരം. മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെയാണ് ആദരിച്ചത്. കേരള എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പ്രതിഭകൾക്ക് പുരസ്‌കാരം നൽകി. മൂന്ന് പ്രതിഭകളുടെയും കഠിനാധ്വാനവും സമർപ്പണവും അയർലന്റിലെ മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകാൻ ഇവർക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ സ്വകാര്യ വാടക താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിർണായക കണ്ടെത്തൽ. ചട്ടങ്ങൾ പാലിക്കാതെയാണ് ഭൂരിഭാഗം തമസ്ഥലങ്ങളും പ്രവർത്തിക്കുന്നത് എന്നാണ് പരിശോധനയിൽ അധികൃതർ കണ്ടെത്തിയത്. അയർലന്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതർ ആയിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയുടെ വിവരങ്ങൾ ആണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. 62,085 സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന. ഇതിൽ 37,800 വാടക താമസ സ്ഥലങ്ങളും ചട്ടംലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. 2019 ലെ ഭവന ( വാടക കെട്ടിടങ്ങൾക്കുള്ള) മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിനാണ് നടപടി. ഈ വർഷവും പരിശോധന നടത്തും. 2025 ൽ 10.5 മില്യൺ യൂറോ പരിശോധനകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നടന്ന വാർഷിക സിഖ് ഘോഷയാത്രയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. രണ്ടായിരത്തിലധികം സിഖ് വംശജരാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗം ആയത്. സിഖ് കലണ്ടറിലെ പുണ്യനാളായ വൈശാഖി ദിനത്തിലാണ് നഗർ കീർത്തനം എന്ന പേരിൽ സിഖ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. സാൻഡിമൗണ്ട്, ബോൾസ്ബ്രിഡ്ജ് എന്നിവിടങ്ങളിലൂടെ ഘോഷയാത്ര കടന്നുപോയി. ഇതിനിടെ ആളുകൾ പരമ്പരാഗത സിഖ് ഗാനങ്ങൾ അവതരിപ്പിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. ഘോഷയാത്രയ്ക്ക് ശേഷം വിരുന്നും സംഘടിപ്പിച്ചു. അയർലന്റിലെ ഓരേയൊരു സിഖ് ക്ഷേത്രം ആയ ഗുരുദ്വാര ഗുരു നാനാക് ദർബാറിന്റെ നേതൃത്വത്തിലാണ് വർഷാവർഷം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. 2018 മുതൽ ആയിരുന്നു ഈ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

Read More

സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്‌സർ പാർക്കിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. ക്ലിഫ്‌റ്റെൻവില്ലെയും ഡംഗനൽ സ്വിഫ്റ്റ്‌സും തമ്മിൽ ആയിരുന്നു മത്സരം. ഇതിൽ ക്ലിഫ്‌റ്റെൻവില്ലെ ഡംഗനൽ സ്വിഫ്റ്റ്‌സ് തോൽപ്പിച്ചു. മത്സരത്തിന് ശേഷം സ്ഥലത്ത് നിന്നും പിരിഞ്ഞ് പോകുന്നതിനിടെ ചില ഫുട്‌ബോൾ ആരാധകർ പോലീസുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മദ്യകുപ്പികളും കല്ലുകളും കൊണ്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.

Read More