- യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ
- ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് എന്തുകൊണ്ട് ? വെളിപ്പെടുത്തി എസ്. ജയശങ്കർ
- സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി ; നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ‘ ഇപ്പോൾ പോകാനുള്ള സമയമായി ‘ ; ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ
- രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തവർ എങ്ങനെ ഇടതുപക്ഷക്കാരനാകും ? സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ
- അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല : പകരം ജി സുധാകരന് പിന്തുണ
- സിപിഎമ്മിന്റെ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും ; 75 ഇടത്ത് സിപിഎം സ്ഥാനാര്ഥികള്; പിബിയില് നിന്ന് പിണറായി മാത്രം
- ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം
Author: sreejithakvijayan
ഡബ്ലിൻ: കൗണ്ടി മീത്തിലെ ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ (A92VR02) വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് കൊടിയേറ്റത്തോടെയാണ് വിപുലമായ പെരുന്നാളാഘോഷത്തിന് തുടക്കമാകുക. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി (എസ്ടിഒടിഎസ്) ഫാക്കൽറ്റി അംഗം ഫാ. ഡോ. ജോൺ മാത്യു മുഖ്യകാർമികത്വം വഹിക്കും. കൊടിയേറ്റത്തിന് ശേഷം വൈകീട്ട് 6.15 ഓടെ സന്ധ്യാ നമസ്‌കാരം നടക്കും. ഇതിന് ശേഷം ഏഴ് മണിയോടെ ഗാനശുശ്രൂഷ ആരംഭിക്കും. ഇതിന് ശേഷം ഡോ. ജോൺ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി എട്ട് മണിയ്ക്കാണ് പെരുന്നാൾ പ്രദക്ഷിണം. ഇതിന് ശേഷം ആശീർവാദവും തുടർന്ന് വെച്ചൂട്ടിനുള്ള അരിയിടീലും ഉണ്ടായിരിക്കും. നാളെ രാവിലെ 8.45 ഓടെയാണ് രണ്ടാം ദിന പെരുന്നാൾ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രഭാത നമസ്‌കാരത്തോടെ പരിപാടികൾ ആരംഭിക്കും. 9.30 ന് ഫാ. ഡോ. ജോൺ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഇതിന്…
ഡബ്ലിൻ: അയർലന്റിലെയും നോർതേൺ അയർലന്റിലെയും പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വനിതാ കോൺഫറൻസ് 2025 ശനിയാഴ്ച ( മെയ് 10). പരിപാടിയിൽ എംഇഎസ്എ ഗ്ലോബൽ ദക്ഷിണേന്ത്യൻ തിയോളജിക്കൽ ആൻഡ് ഡവലപ്‌മെന്റ് കൺസൾട്ടന്റും വേദശാസ്ത്ര അദ്ധ്യാപികയുമായ ഡോ. ജെസി ജെയ്‌സൺ ക്ലാസുകൾ നയിക്കും. ബെൽഫാസ്റ്റിലെ യുടി ബെൽഫാസ്റ്റ് എലീം ചർച്ചിലാണ് വനിതാ കോൺഫറൻസ്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് കോൺഫറൻസ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. കുടുംബ ജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവും ക്രിസ്തീയ വീക്ഷണത്തിൽ എന്ന വിഷയത്തിലാകും ജെസി ജയ്‌സണിന്റെ ക്ലാസുകൾ. പരിപാടിയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി +447827899620 (യുകെ), +353892697070, (അയർലൻന്റ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലന്റിന്റെ (UNA IRELAND) ഇന്റർനാഷണൽ നഴ്‌സസ് ഡേ സെലിബ്രേഷൻ ശനിയാഴ്ച ( മെയ് 10). ഡബ്ലിൻ 24 ലെ സ്പ്രിംഗ്ഫീൽഡിലെ സെന്റ് മാർക്‌സ് ജിഎഎ ക്ലബ്ബിലാണ് ആഘോഷപരിപാടികൾ നടക്കുക. ബ്ലൂ ചിപ്പുമായി ചേർന്നാണ് യുഎൻഎ അയർലന്റ് ഇന്റർനാഷണൽ നഴ്‌സ് ഡേ ആഘോഷിക്കുന്നത്. അയർലന്റിലെ ഇന്ത്യൻ അംബാസിഡൻ അഖിലേഷ് മിശ്ര പരിപാടിയിൽ മുഖ്യതിഥിയാകും. വിപുലമായ ആഘോഷപരിപാടികൾ ആണ് അന്താരാഷ്ട്ര നഴ്‌സസ് ഡേ സെലിബ്രേഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കുട്ടികളുടെ വിനോദങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫൺ ഗെയിമുകളും വേദിയെ ഇളക്കി മറിയ്ക്കാൻ ക്ലൗഡ് 9 ന്റെ ഡിജെ സംഗീതവും ഉണ്ടാകും. റോയൽ കാറ്റേഴ്‌സിന്റെ രുചികരമായ ഉച്ചഭക്ഷണവും പരിപാടിയിൽ ആസ്വദിക്കാം. ആഘോഷ പരിപാടിയിലേക്ക് പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് Fameer CK – 0894090747 Vinu Varghese – 0899624433…
ഡബ്ലിൻ: അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം( MEP) മരിയ വാൽഷ്. ട്രംപിന്റെ നടപടി ആയിരക്കണക്കിന് വരുന്ന തൊഴിലുകൾക്ക് ഭീഷണിയാകുമെന്ന് മരിയ വാൽഷ് പറഞ്ഞു. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു എംഇപി. യുഎസ് സർക്കാർ എങ്ങനെയാണ് താരിഫുകൾ ചുമത്തുക എന്നതിനെക്കുറിച്ച് ഇതുവരെ ധാരണ ലഭിച്ചിട്ടില്ല. ഇത്തരം താരിഫുകൾ അയർലന്റിലെ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ആയിരക്കണക്കിന് തൊഴിലുകൾ അപകടത്തിലാകും. അയർലന്റിന് 1 ബില്യൺ യൂറോയിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്നുണ്ട്. അതിനാൽ താരിഫ് കനത്ത തിരിച്ചടിയ്ക്ക് കാരണമാകും. ഗ്രാമീണ മേഖലയെ നടപടി സാരമായി ബാധിക്കുമെന്നും മരിയ വാൽഷ് വ്യക്തമാക്കി.
ഡബ്ലിൻ: സ്‌പെയിനിൽ ഐറിഷ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ സൈനികനായ ആൺ സുഹൃത്തിന് ശിക്ഷ വിധിച്ച് കോടതി. 30 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയായ കീത്ത് ബൈർണിന് കോടതി വിധിച്ചത്. കീത്തും ഐറിഷ് പൗരനാണ്. 2023 ജൂലൈയിൽ ആയിരുന്നു സംഭവം. 36 കാരിയായ കിർസ്റ്റി വാർഡ് ആണ് കൊല്ലപ്പെട്ടത്. സ്പാനിഷ് ഹോളിഡേ ഹോട്ടലിൽ ആയിരുന്നു സംഭവം. നിരന്തരമായ പ്രശ്‌നങ്ങളെ തുടർന്ന് കീത്തിനെ ഉപേക്ഷിക്കാൻ പോകുകയാണെന്ന് കിർസ്റ്റി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ കീത്ത് ഹെയർസ്‌ട്രെയ്റ്റനറിന്റെ പവർകോഡ് ഉപയോഗിച്ച് യുവതിയെ കൊല്ലുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് കണ്ടെത്തുകയായിരുന്നു.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡിവിസ് ടവറിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ടവറിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ടവറിന് മുൻപിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്. ടാക്സി ഡ്രൈവർ ഷോൺ ഒ’റെയ്‌ലിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇവിടെ എത്തിയിരുന്നു. അപ്പോഴാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 3.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന സിഗരറ്റ് പിടികൂടി. റെവന്യൂ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് പിടിച്ചെടുത്തത്. റോട്ടർഡാമിൽ നിന്നും എത്തിയ കപ്പലിലെ ട്രെയിലറിൽ ആയിരുന്നു സിഗരറ്റുകൾ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മൊബൈൽ എക്‌സ് റേ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. ബെൻസൺ ആൻഡ് ഹെഡ്ജ് എന്ന ബ്രാൻഡിലുളള സിഗരറ്റാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വിൽപ്പന നടത്തുന്നതിന് വേണ്ടി എത്തിച്ച സിഗരറ്റ് ആകാം ഇതെന്നാണ് നിഗമനം. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 2.6 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റവന്യൂ വിഭാഗം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. 33 കാരനും 27 കാരനും 30 വയസ്സ് പ്രായമുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്ക് ലിസ്ബൺ റോഡ് ഏരിയയിൽ ആയിരുന്നു സംഭവം. കത്തിയുമായി നാലംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്ത് എത്തി ഇവിടെ നിന്നും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാൾക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ മറ്റ് രണ്ട് പേർ കൂടി പിടിയിലാകുകയായിരുന്നു.
ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്ത ഐറിഷ് വനിതയെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് 54 കാരിയായ ക്ലിയോണ വാർഡിനെ വിട്ടയച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് രോഗിയായ പിതാവിനെ കണ്ട് മടങ്ങുന്നതിനിടെ കസ്റ്റംസ് ക്ലിയോണയെ കസ്റ്റഡിയിൽ എടുത്തത്. ഗ്രീൻകാർഡ് ഉടമയായ ക്ലിയോണ കഴിഞ്ഞ 30 വർഷമായി അമേരിക്കയിലാണ് താമസം. ഇതിനിടെ മാർച്ചിൽ ഡിമെൻഷ്യ ബാധിച്ച പിതാവിനെ കാണാൻ ഇവർ അയർലന്റിൽ എത്തി. ദിവസങ്ങൾക്ക് ശേഷം തിരികെ മടങ്ങിയ ക്ലിയോണയെ സാൻ ഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽ വച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
ഡബ്ലിൻ: സ്‌കോർട്‌സ് വിവാദം പരിഹരിക്കാൻ പ്രത്യേക കോൺഗ്രസ് വിളിച്ച് ചേർക്കാൻ കമോഗി അസോസിയേഷൻ. ഈ മാസം 22 ന് ക്രോക്ക് പാർക്കിൽ ആണ് യോഗം ചേരുക. കായിക താരങ്ങൾക്ക് സ്‌കോർട്‌സ് നിർബന്ധമാക്കിയതിൽ വിവാദം കൊഴുക്കുകയാണ്. ഇതിനിടെയാണ് യോഗം ചേരാനുള്ള അസോസിയേഷന്റെ തീരുമാനം. സ്‌കോർട്‌സിനേക്കാൾ കായിക താരങ്ങൾ ഷോർട്‌സ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ നടത്തിയ സർവ്വേയിൽ 83 ശതമാനം ആളുകളും ഷോർട്‌സ് ധരിക്കുന്നതിനെയാണ് അനുകൂലിച്ചത്. ശനിയാഴ്ച നടക്കുന്ന മുൻസ്‌റ്റെർ സീനിയർ ഫൈനലിൽ കോർക്ക്, വെസ്റ്റ്‌ഫോർഡ് കമോഗി ടീമുകൾ ഷോർട്‌സ് ധരിച്ച് കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വിളിച്ച് ചേർക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തെ ഡബ്ലിൻ കമോഗി താരം ഐലിംഗ് മഹർ സ്വാഗതം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
