ഡബ്ലിൻ: അയർലന്റിലെയും നോർതേൺ അയർലന്റിലെയും പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വനിതാ കോൺഫറൻസ് 2025 ശനിയാഴ്ച ( മെയ് 10). പരിപാടിയിൽ എംഇഎസ്എ ഗ്ലോബൽ ദക്ഷിണേന്ത്യൻ തിയോളജിക്കൽ ആൻഡ് ഡവലപ്മെന്റ് കൺസൾട്ടന്റും വേദശാസ്ത്ര അദ്ധ്യാപികയുമായ ഡോ. ജെസി ജെയ്സൺ ക്ലാസുകൾ നയിക്കും. ബെൽഫാസ്റ്റിലെ യുടി ബെൽഫാസ്റ്റ് എലീം ചർച്ചിലാണ് വനിതാ കോൺഫറൻസ്.
രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് കോൺഫറൻസ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. കുടുംബ ജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവും ക്രിസ്തീയ വീക്ഷണത്തിൽ എന്ന വിഷയത്തിലാകും ജെസി ജയ്സണിന്റെ ക്ലാസുകൾ.
പരിപാടിയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി +447827899620 (യുകെ), +353892697070, (അയർലൻന്റ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

