ഡബ്ലിൻ: നഗരത്തിലെ ഫുട്പാത്തുകളിൽ സോംബി ലൈറ്റുകൾ സ്ഥാപിക്കുന്നു. കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. താരാ സ്ട്രീറ്റിലെ ഫുട്പാത്തുകളിലാണ് പ്രാരംഭ ഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്.
ഫുട്പാത്തുകളിലൂടെ അശ്രദ്ധമായി നടക്കുന്നതുവഴി കാൽനടയാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിളങ്ങുന്ന ചുവന്ന സോംബി ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഫുട്പാത്തിലൂടെ ശരിയായി നടക്കാൻ യാത്രികരെ പ്രേരിപ്പിക്കുകയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കാൽനടയാത്ര സുരക്ഷിതമാക്കാൻ നേരത്തെ യൂറോപ്പിലെ പല നഗരങ്ങളിലും ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.
Discussion about this post

