ഡബ്ലിൻ: സ്പെയിനിൽ ഐറിഷ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ സൈനികനായ ആൺ സുഹൃത്തിന് ശിക്ഷ വിധിച്ച് കോടതി. 30 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയായ കീത്ത് ബൈർണിന് കോടതി വിധിച്ചത്. കീത്തും ഐറിഷ് പൗരനാണ്.
2023 ജൂലൈയിൽ ആയിരുന്നു സംഭവം. 36 കാരിയായ കിർസ്റ്റി വാർഡ് ആണ് കൊല്ലപ്പെട്ടത്. സ്പാനിഷ് ഹോളിഡേ ഹോട്ടലിൽ ആയിരുന്നു സംഭവം. നിരന്തരമായ പ്രശ്നങ്ങളെ തുടർന്ന് കീത്തിനെ ഉപേക്ഷിക്കാൻ പോകുകയാണെന്ന് കിർസ്റ്റി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ കീത്ത് ഹെയർസ്ട്രെയ്റ്റനറിന്റെ പവർകോഡ് ഉപയോഗിച്ച് യുവതിയെ കൊല്ലുകയായിരുന്നു.
യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post

