ഡബ്ലിൻ: ബ്ലൂബെലിൽ പുതിയ അപ്പാർട്മെന്റുകൾ നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലും ലാന്റ് ഡെവലപ്മെന്റ് ഏജൻസിയും. 380 അപ്പാർട്മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ പല കെട്ടിടങ്ങളും പൊളിച്ച് നീക്കും.
ബ്ലൂബെൽ അവന്യൂവിലാണ് നിർമ്മാണം. കഴിഞ്ഞ ഒരു വർഷമായി അപ്പാർട്മെന്റ് പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലായിരുന്നു ഡബ്ലിൻ സിറ്റി കൗൺസിലും ലാന്റ് ഡെവലപ്മെന്റ് ഏജൻസിയും. 380 അപ്പാർട്മെന്റുകളിൽ 150 എണ്ണം സോഷ്യൽ ഹോമുകൾ ആയിരിക്കും. കോസ്റ്റ് റെന്റൽ സ്കീം പ്രകാരം ആയിരിക്കും ബാക്കിയുള്ളവ നിർമ്മിക്കുക.
അഞ്ച് ബ്ലോക്ക് ആയിട്ടാകും കെട്ടിടങ്ങൾ നിർമ്മിക്കുക. ഇതിൽ ഓരോ ബ്ലോക്കിലും അഞ്ച് മുതൽ ഒൻപത് നിലകൾവരെ ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ജൂൺ 19 ന് മുൻപായി അറിയിക്കണമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു.

