കോർക്ക്: കൗണ്ടി കോർക്കിലെ പ്രമുഖ കത്തോലിക്കാ പള്ളികളിൽ ഒന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ പള്ളി അടച്ചുപൂട്ടുമെന്നാണ് വിവരം. പള്ളി സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് അടച്ച് പൂട്ടുന്നതിലേക്ക് നയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വികാരി പ്രൊവിൻഷ്യൽ ഫാ. പാഡി ഒ റെയ്ലി ഒഎസ്എയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടക്കുന്ന ജാഗരണ ദിവ്യബലിയിൽ ഇടവകാംഗങ്ങളോട് ഇതേപ്പറ്റി അദ്ദേഹം വിശദീകരണം നൽകും. 1942 ൽ ആണ് കോർക്കിലെ ആർക്കിടെക്റ്റ് ആയിരുന്ന ഡൊമിനിക് ഒ കോണർ പള്ളി രൂപകൽപ്പന ചെയ്തത്.
Discussion about this post

