ഡബ്ലിൻ: വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയവർക്ക് സാമ്പത്തിക സഹായം ഉടൻ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 3,20,000 പേരാണ് വൈദ്യുതി ബില്ല് കുടിശ്ശിക വരുത്തിയത്.
ഏറ്റവും ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലുറച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്ന് കോർക്കിൽ സംസാരിക്കുന്നതിനിടെ സൈമൺ ഹാരിസ് പറഞ്ഞു. കഷ്ടപ്പാടുള്ളവരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ തങ്ങൾ സ്വീകരിക്കുന്നു. ഊർജ്ജം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇന്ധന അലവൻസ് വിപുലീകരിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഏകദേശം 50,000 കുടുംബങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

