ഡബ്ലിൻ: അയർലൻഡിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഫുട്ബോൾ താരത്തിന് ജയിൽ ശിക്ഷ. 39 കാരനായ ടിയാഗോ ഡമാസ്സെനോ സൗസയാണ് കേസിലെ പ്രതി. ഒൻപത് വർഷത്തെ തടവ് ശിക്ഷയാണ് ടിയാഗോയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്.
കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. 19 കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ഫുട്ബോൾ താരം തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും രക്ഷിതാക്കളെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post

