ഡബ്ലിൻ: സർക്കാരിനെതിരെ പ്രതിഷേധവുമായി വികലാംഗ അവകാശ പ്രവർത്തകർ. ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ പ്രവർത്തകർ ശക്തമായ പ്രതിഷേധ പ്രകടനം നടത്തും. 400 യൂറോയുടെ അടിയന്തിര വൈകല്യ പേയ്മെന്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സർക്കാരിൽ നിന്നുള്ള സഹായം നിലച്ചതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് എന്നാണ് വികലാംഗർ വ്യക്തമാക്കുന്നത്. പ്രതിവർഷം 1,400 യൂറോവരെ അധികമായി ഇവർക്ക് ചിലവിടേണ്ടിവരുന്നു. അതിനാൽ സർക്കാർ വാർഷികാടിസ്ഥാനത്തിൽ സ്ഥിരം പേയ്മെന്റ് പദ്ധതി അവതരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Discussion about this post

