ഡബ്ലിൻ: ലെബനനിൽ ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അയർലന്റ് സർക്കാർ. ഇസ്രായേലിന്റെ പ്രവൃത്തിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിരോധവകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഭവം സമാധാന സേനാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉളവാക്കുന്നത് എന്നും സർക്കാർ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് ലെബനനിൽ സുരക്ഷ ഉറപ്പാക്കുന്ന സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ബ്ലൂ ലൈനിന് സമീപം ലെബനീസ് സൈന്യത്തിനൊപ്പം പട്രോളിംഗ് നടത്തുകയായിരുന്നു അയർലന്റ് സേനാംഗങ്ങൾ. ഇതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post

