ഡബ്ലിൻ: അയർലന്റിൽ ഇ- ബൈക്ക് ഇടിച്ച് പോലീസുകാരന് പരിക്ക്. ഡബ്ലിനിലെ പോർട്ടർടൗണിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഇ – ബൈക്കിൽ രണ്ട് പുരുഷന്മാരെ കണ്ട പോലീസുകാരൻ ഇവരെ ഇറക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ ബൈക്കുകൊണ്ട് പോലീസുകാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ അദ്ദേഹത്തെ ഉടനെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

