ഡബ്ലിൻ: യൂറോപ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഐറിഷ് താരങ്ങൾ. ബൾഗേറിയയിലെ പ്ലോവ്ഡിവിൽ നടന്ന മത്സരത്തിൽ അയർലന്റിന്റെ ഫിന്റാൻ മക്കാർത്തിയും കോനൻ പസായയും വെങ്കലം നേടി. പുരുഷന്മാരുടെ ഡബിൾ സ്കൾസിലാണ് മെഡൽ നേട്ടം.
ഹെവിവെയ്റ്റ് വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ച ഡബിൾ ഒളിമ്പിക് ലൈറ്റ്വെയ്റ്റ് ചാമ്പ്യനാണ് മക്കാർത്തി. അദ്ദേഹത്തിന്റെ കായിക ജീവിതത്തിൽ യൂറോപ്യൻ മെഡൽ നേട്ടം ഏറെ പ്രത്യേകതയുള്ളതാണ്. മക്കാർത്തിയുടെ സ്ഥിരം പങ്കാളിയായ പോൾ ഒ’ഡോണോവന്റെ സ്ഥാനത്തായിരുന്നു ഇക്കുറി പസായ എത്തിയത്.
Discussion about this post

