ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ( ഇലക്ട്രോണിക് സിഗരറ്റ്) നിരോധനം. ഇത്തരം വാപ്പുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. നിരോധനം നിലവിൽവന്ന സാഹചര്യത്തിൽ വാപ്പുകളുടെ വിൽപ്പനയും ഉപയോഗവും കുറ്റകരമാണ്.
നിരോധനത്തിന് കഴിഞ്ഞ വർഷം തന്നെ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനായി സഭ പിരിച്ചുവിട്ടതോടെ ഇത് നടപ്പിലാകാതെ പോകുകയായിരുന്നു. നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാൻ കടകൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് രണ്ട് വർഷം ജയിൽശിക്ഷയോ പിഴയോ ശിക്ഷയായി ലഭിക്കും.
Discussion about this post

