ന്യൂടൗണാർഡ്സ്; നഗരത്തിലെ റെസിഡെൻഷ്യൽ കോംപ്ലക്സിന് താഴെ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 42 കാരനെതിരെയാണ് കേസ് എടുത്തത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
സ്ഫോടക വസ്തു കൈവശം സൂക്ഷിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച ഉച്ചയോടെയാണ് റെസിഡെൻഷ്യൽ കോംപ്ലക്സിന് താഴെ സ്ഫോടക വസ്തു കണ്ടെത്തിയത്.
Discussion about this post

