ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ട്രോബേണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പ്രദേശത്തെ ഫ്ളാറ്റിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ഉടനെ മറ്റുള്ളവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post

