ഡബ്ലിൻ: കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്ളാറ്റ്ലിയെ ഇടിച്ച ഇരുചക്രവാഹന യാത്രികൻ മരിച്ചു. 30 കാരനാണ് ഇന്നലെ വൈകീട്ടോടെ മരിച്ചത്. അപകടത്തിൽ 30 കാരനും സാരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം 11 ന് ആയിരുന്നു സംഭവം. വാഹനത്തിന്റെ വേഗപരിശോധന നടത്തുകയായിരുന്നു കെവിൻ ഫ്ളാറ്റിലും മറ്റ് ഉദ്യോഗസ്ഥരും. ഇതിനിടെ ഇവിടേയ്ക്ക് അമിത വേഗത്തിൽ ഇരുചക്രവാഹനവുമായി എത്തിയ 30 കാരൻ കെവിൻ ഫ്ളാറ്റ്ലിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 30 കാരനും സാരമായി പരിക്കേറ്റിരുന്നു. ബ്യൂമോണ്ട് ആശുപത്രിയിൽ ആയിരുന്നു 30 കാരൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Discussion about this post

