ഡബ്ലിൻ/ മാഡ്രിഡ്: സ്പെയിനിലെ ഐറിഷ് ബാറിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. കോസ്റ്റ ഡെൽ സോളിലെ ഐറിഷ് ബാറിലാണ് സംഭവം. കൊല്ലപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ശേഷം ബാറിൽ എത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖംമറച്ച് എത്തിയ അക്രമി ഇരുവർക്കും നേരെ വെടിയുതിർത്ത ശേഷം അവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവ സമയം നിരവധി പേരാണ് ബാറിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

