ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരത്തിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമായിരിക്കും ഇന്ന്. അതേസമയം ചൂട് കൂടിയ ദിനം നാളെ ആയിരിക്കും.
ഇന്ന് രാവിലെ തെക്കൻ മേഖലകളിൽ ചാറ്റൽ മഴയും മഞ്ഞും കലർന്ന കാലാവസ്ഥ അനുഭവപ്പെടും. മണിക്കൂറുകൾ പിന്നിടുന്നതോടെ സ്ഥിതി മാറി വരണ്ട കാലാവസ്ഥ അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മേഖലയിൽ നേരിയ കാറ്റ് അനുഭവപ്പെടും. 16 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില അനുഭവപ്പെടുക. അയർലന്റിന്റെ മറ്റ് ഭാഗങ്ങളിൽ താപനില 22 ഡിഗ്രിവരെ അനുഭവപ്പെടാം.
Discussion about this post

