ഡബ്ലിൻ: അയർലന്റിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് മണിക്കൂറിൽ ഒരാൾ വീതം അറസ്റ്റിലായിരുന്നുവെന്നാണ് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് 7500 ലധികം ഡ്രൈവർമാർ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംഭവങ്ങളും കഴിഞ്ഞ വർഷം വർദ്ധിച്ചു. മൊബെൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് 60 ലധികം ഫിക്സ്ഡ് ചാർജ് നോട്ടീസാണ് ഡ്രൈവർമാർക്ക് നൽകിയത്. 2023 നെ അപേക്ഷിച്ച് ഇതിൽ വർദ്ധനവുണ്ട്.
കൂടാതെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, ലേണർ പെർമിറ്റിൽ ലൈസൻസ് ഇല്ലാത്ത വ്യക്തി ഒപ്പമില്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഓരോ ദിവസവും 85 ലധികം വാഹനങ്ങളാണ് ഗാർഡ പിടിച്ചെടുത്തിരുന്നത്.