ഡബ്ലിൻ: ലീവിംഗ് സെർട്ട് ഹയർ ലെവൽ ഐറിഷ് പേപ്പർ 1 നെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച് അദ്ധ്യാപകരും വിദഗ്ധരും. വിദ്യാർത്ഥികളോട് നീതി പുലർത്തുന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ എന്നാണ് പൊതുവെയുള്ള അഭിപ്രായം. വിദ്യാർത്ഥികൾ പ്രതീക്ഷിച്ച ചോദ്യങ്ങൾ എല്ലാം വന്നിരുന്നതായി ഡബ്ലിനിലെ മോയൽ പാർക്ക് കോളേജിലെ അദ്ധ്യാപകൻ സ്റ്റീഫൻ ഡോയൽ പറഞ്ഞു.
2025 ലെ ലീവിംഗ് സർട്ടിഫിക്കറ്റ് ഹയർ ലെവൽ ഐറിഷ് പേപ്പർ 1 പൊതുവെ നല്ലതായിരുന്നു. വിദ്യാർത്ഥികൾ പ്രതീക്ഷിച്ച പ്രധാന മേഖലകൾ പേപ്പറിൽ ഉൾക്കൊള്ളിച്ചിരുന്നു. ഓറൽ സെക്ഷനിൽ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന റെക്കോർഡിംഗുകൾ ഉണ്ടായിരുന്നു. രചനാ വിഭാഗത്തിൽ ആകട്ടെ ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മവിശ്വാസത്തോടെ എഴുതാൻ കഴിയുന്ന മികച്ച ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

