ഡബ്ലിൻ: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പോലീസ്. 18, 17, 15 വയസ്സുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ബാലിമെന മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവർക്ക് പുറമേ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ പിന്നീട് ജാമ്യത്തിൽവിടുകയായിരുന്നു.
Discussion about this post

