കിൻസാലെ: കൗണ്ടി കോർക്കിലെ കിൻസാലെയിൽ മസൽ ഫാം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ. മസൽ ഫാമിനെ എതിർത്ത് അധികൃതർക്ക് നിവേദനം നൽകാനാണ് തീരുമാനം. ഇതിനോടകം തന്നെ 3000 പേർ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. വാട്ടർഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വുഡ്സ്റ്റൗൺ ബേ ഷെൽഫിഷ് ലിമിറ്റഡാണ് ഇവിടെ ഫാമിന് പദ്ധതിയിടുന്നത്.
മെയ് മാസം ആണ് കമ്പനിയ്ക്ക് കാർഷിക, ഭക്ഷ്യ, മറൈൻ വകുപ്പ് ലൈസൻസ് നൽകിയത്. ലൈസൻസ് നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇവരുടെ പ്രതിഷേധത്തെ അവഗണിച്ചായിരുന്നു വകുപ്പ് കമ്പനി അനുകൂലമായ നിലപാട് സ്വീകരിച്ചത്. കമ്പനിയ്ക്കെതിരെ പ്രതിഷേധ സൂചകമായി പ്രദേശവാസികൾ കരയിലും കടലിലും ഒത്തുകൂടും.
Discussion about this post

