ബെൽഫാസ്റ്റ്: ഉൾസ്റ്റർ മ്യൂസിയത്തിൽ നിന്നും ശിരോകവചങ്ങൾ മോഷ്ടിച്ച പ്രതിയ്ക്ക് ജയിൽശിക്ഷ. മോഷണകേസിൽ 50 കാരനായ ആദിൽ ഹജ്ജാജിന് 10 മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ വർഷവും കഴിഞ്ഞ വർഷവും ആയിട്ടായിരുന്നു ഇയാൾ മോഷണം നടത്തിയത്.
യോദ്ധാക്കളുടെ ശിരോകവചങ്ങൾക്ക് പുറമേ മറ്റ് പലസാധനങ്ങളും ഇയാൾ മ്യൂസിയത്തിലെ എക്സിബിഷൻ റൂമുകളിൽ നിന്നും മോഷ്ടിച്ചിട്ടുണ്ട്. മോഷണത്തിന്റെ ദൃശ്യങ്ങൾ ഇവിടുത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണ് ആദിൽ വലയിലായത്. മോഷണക്കുറ്റം ആയിരുന്നു ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്.
Discussion about this post

