ഡബ്ലിൻ: ക്രോക്ക് പാർക്കിലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ സെന്റർ അടച്ചുപൂട്ടി. നീതി വകുപ്പിന്റേതാണ് നടപടി. കെട്ടിടം ഉടമയുമായുള്ള കരാർ പുതുക്കാതിരുന്നതിന് പിന്നാലെയാണ് ഐപിഎഎസ് സെന്റർ അടച്ച് പൂട്ടിയത്.
ഡബ്ലിൻ 11 ലെ നോർത്ത് റിച്ച്മണ്ട് സ്ട്രീറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ക്രോക്ക് പാർക്ക് സ്റ്റേഡിയത്തിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇവിടെ നീതി വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഉടമകളുമായുള്ള കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
Discussion about this post

