കോർക്ക്: കോർക്കിൽ കുത്തേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ വിശദാംശങ്ങൾ പുറത്ത്. യുക്രെയ്ൻ സ്വദേശിയാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
31 വയസ്സുള്ള യുക്രെയ്ൻ പൗരനാണ് കൊല്ലപ്പെട്ടത്. ബാല്യകാലം മുതൽ രക്ഷിതാക്കൾക്കൊപ്പം കോർക്കിലാണ് 31 കാരൻ താമസിക്കുന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തിങ്കളാഴ്ചയാണ് 31 കാരൻ കുത്തേറ്റ് മരിച്ചത്. ലോവർ ജോൺ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.
Discussion about this post

