ഡബ്ലിൻ: സെന്റ് പാട്രിക് ദിന ബാങ്ക് വാരാന്ത്യ അവധി ദിനങ്ങളിലും വ്യാപകമായി ഗതാഗത നിയമലംഘനം നടത്തി ഐറിഷ് ജനത. അവധി ദിനങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മണിക്കൂറിൽ രണ്ട് പേർ അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അമിത വേഗതയിൽ വാഹനം ഓടിച്ചതിന് നടപടി നേരിട്ടവരും നിരവധിയാണ്.
അഞ്ച് ദിവസത്തിനിടെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം 188 ആയി ഉയർന്നുവെന്ന് പോലീസ് വ്യക്തമാക്കി. വാരാന്ത്യത്തിൽ വാഹാനപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ഈ വർഷം ഇതുവരെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ൽ എത്തി. അമിത വേഗതയിൽ വാഹനം ഓടിച്ചതിന് 4,250 പേരെ പിടികൂടി.
Discussion about this post

