ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിമെറിക്ക് സിറ്റിയിൽ ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം.
അത്ലങ്കാർഡ് സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവാവുള്ളത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post

