ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണം എന്നാണ് പോലീസ് അറിയിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ഫിനാഗി റോഡിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റെസിഡൻഷ്യൽ മേഖലയിൽ അപകടമുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിന് സഹായകരമായ ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ എത്രയും വേഗം നൽകണം എന്നാണ് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.
Discussion about this post

