ഡബ്ലിൻ: അയർലന്റിൽ വീണ്ടും ചൂടുള്ള കാലാവസ്ഥ പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത വാരം രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഈ വാരം വെയിലും മഴയും കലർന്ന അസ്ഥിര കാലാവസ്ഥ തുടരും.
മഴയ്ക്ക് ശേഷം ഈ മാസം 21 മുതൽ വീണ്ടും ചൂട് ആരംഭിക്കും. ഈ ദിവസങ്ങളിൽ താപനില 25 ഡിഗ്രിയ്ക്ക് മുകളിലെത്താനാണ് സാദ്ധ്യത. അടുത്ത ആഴ്ചയോടെ അയർലന്റിൽ ഉയർന്ന മർദ്ദം രൂപപ്പെടും. ഇതാണ് കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. അടുത്ത വ്യാഴാഴ്ചയാകും ആ വാരത്തിലെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന ദിവസം.
Discussion about this post

