Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂടിന് കാഠിന്യം കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അടുത്ത വാരം പകൽ സമയങ്ങളിൽ അനുഭവപ്പെടുക. ഇന്ന് അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഞായറാഴ്ച ചൂട് അൽപ്പം ശക്തമാകും. 22 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ പകൽ താപനില 25 ഡിഗ്രി സെൽഷ്യസിലെത്തും. അതേസമയം ചൊവ്വാഴ്ച വൈകീട്ട് അതിശക്തമായ മഴ അയർലൻഡിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അനുഭവപ്പെടും. ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർ തുടർച്ചയായി വംശീയ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി സർക്കാർ. വിഷയത്തിൽ ചർച്ച നടത്താൻ തിങ്കളാഴ്ച ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. അതേസമയം ആറോളം ഇന്ത്യക്കാർ തുടർച്ചയായി ക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷവും വളരെ വൈകിയാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്. ഇന്ത്യയിലെ അയർലൻഡ് എംബസിയാണ് യോഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യോഗത്തിന് ശേഷം വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്നതിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലൻഡ് എംബസി പ്രസ്താവന പുറപ്പെടുവിച്ചു. അയർലൻഡിന് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാർ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിനാൽ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു പ്രസ്താവന.

Read More

ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ നഴ്‌സുമാരിൽ നിന്നും നിയമവിരുദ്ധമായി ഫീസ് ഈടാക്കിയെന്ന ആരോപണത്തിൽ പരുങ്ങലിലായി മുൻ മേയർ ബേബി പേരേപ്പാടന്റെ രാഷ്ട്രീയ ഭാവി. നിലവിൽ കൗൺസിലർ കൂടിയായ ബേബി പേരേപ്പാടനെതിരെ നടപടിയ്ക്ക് സർക്കാരിലും പാർട്ടിയിലും സമ്മർദ്ദമേറുകയാണ്. ബേബി പേരേപ്പാടന്റെ മകൻ ബ്രിട്ടോ പേരേപ്പാനെതിരെയും നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. കഴിഞ്ഞ ദിവസമാണ് ബേബി പേരേപ്പാടനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ഐറിഷ് മാദ്ധ്യമം വാർത്ത പുറത്തുവിട്ടത്. ബേബി പേരേപ്പാടൻ പങ്കാളിയായ എയ്ഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡ് എന്ന റിക്രൂട്ട്‌മെന്റ് കമ്പനിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആയിരം യൂറോവരെയാണ് കമ്പനി ഫീസായി നഴ്‌സുമാരിൽ നിന്നും ഈടാക്കിയിട്ടുള്ളതെന്നാണ് വിവരം. ഫീസ് നൽകേണ്ടിവന്ന മലയാളി നഴ്‌സുമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ പേരേപ്പാടനെതിരെ നടപടി ആവശ്യപ്പെട്ട് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടി ഡി പോൾ മർഫി ,സ്വതന്ത്ര കൗൺസിലർ മഡലീൻ ജോഹാൻസൺ എന്നിവർ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ എത്തിക്സ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലഡ് എംബസി. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷത്തിന് അയർലൻഡിൽ സ്ഥാനമില്ലെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ആറോളം ഇന്ത്യക്കാരാണ് അയർലൻഡിൽ വംശീയ ആക്രമണത്തിന് ഇരയായത്. അയർലൻഡിന്റെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അയർലൻഡിൽ ഉള്ളത്. കുടിയേറ്റ സമൂഹം വലിയ സംഭാവനകൾ അയർലൻഡിന് നൽകിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ഇന്ത്യൻ മിഷനുമായി എംബസി വിഷയത്തിൽ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. ആക്രമണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.

Read More

ആൻഡ്രിം: ജയന്റ്‌സ് കോസ്‌വേയുടെ ഒരു ഭാഗത്തെ പാറകൾ ഇടിഞ്ഞ് വീണു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറകൾ ഇടിയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോസ്‌വേയുടെ ലൂം മേഖലയിലായിരുന്നു പാറകൾ ഇടിഞ്ഞ് വീണത്. സംഭവ സമയം ഇവിടെ സന്ദർശകർ ഇല്ലാത്തതിനാൽ ആളമായമില്ല. സംഭവത്തിന് പിന്നാലെ ഈ മേഖല അടച്ചിട്ടിരിക്കുകയാണ്. ഇവിടേയ്ക്ക് സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. നോർതേൺ അയർലൻഡിലെ പൈതൃക കേന്ദ്രമായ കോസ്‌വേ നാശത്തിന്റെ വക്കിൽ ആണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാറകൾ ഇടിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നത്. സന്ദർശകർ പാറകൾക്കിടയിൽ നാണയം ഇടരുതെന്ന് ഒരിക്കൽ കൂടി അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: പട്ടിണി മരണം വർദ്ധിക്കുന്ന ഗാസയ്ക്കായി സഹായ ഹസ്തം നീട്ടി ഐറിഷ് റഗ് കമ്പനി. വെള്ളിയാഴ്ചകളിലെ വരുമാനം സഹായമായി ഗാസയ്ക്ക് നൽകും. ബെൽഫാസ്റ്റ്, ന്യൂറി എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുക്കൂൻ റഗ്‌സ് ആണ് ഗാസയ്ക്ക് സഹായം നൽകാൻ സന്നദ്ധത പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകൾ കമ്പനിയ്ക്ക് ഉണ്ട്. വെള്ളിയാഴ്ചകളിൽ ഇവ രണ്ടിൽ നിന്നും ലഭിക്കുന്ന വരുമാനം മൊത്തം സഹായമായി ഗാസയ്ക്ക് നൽകും. പട്ടിണി മരണങ്ങൾ വർദ്ധിക്കുന്ന സാചര്യത്തിൽ ഗാസയ്ക്ക് സഹായം നൽകണമെന്ന് ഓക്‌സ്ഫാം കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നൽകാനുള്ള കുക്കൂനിന്റെ തീരുമാനം.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 24 കാരനായ യുവാവ് അറസ്റ്റിലായി. ഡൺഡൊണാൾഡ് മേഖലയിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ചയായിരുന്നു ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരാമിലിറ്ററി ക്രൈം ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി കണ്ടെടുത്തത്. ഇതിന് പിന്നാലെ ഇത് സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 40,000 പൗണ്ട് വിലവരുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. 24 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൻ വാൽഷിന്റെ സംസ്‌കാരം ചൊവ്വാഴ്ച. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കോർക്കിലെ റിംഗ്‌സ്‌കിഡിയിലെ ഐലൻഡ് ക്രിമേറ്റോറിയത്തിലാണ് സംസ്‌കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായി വാട്ടർഫോർഡിലെ ഹെന്നസി ഫ്യൂണറൽ ഹോമിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. കുടുംബാംഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. നിലവിൽ ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം ഫ്യൂണറൽ ഹോമിൽ എത്തിക്കും. വൈകീട്ട് ആറ് മുതൽ രാത്രി എട്ട് വരെയാണ് ഇവിടെ ശുശ്രൂഷകൾ നടക്കുക. ഇതിന് ശേഷം ചൊവ്വാഴ്ച രാവിലെ മൃതദേഹം കോർക്കിലേക്ക് കൊണ്ടുപോകും. ഈ മാസം നാലിന് ആയിരുന്നു  ഇയാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടൗൺപാട്രിക് റോഡിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയ്ക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. മൂന്ന് പേരും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അൽപ്പ നേരം അടച്ചിട്ടു. പരിക്കേറ്റ മൂന്ന് പേരും അപകടനില തരണം ചെയ്തതായാണ് വിവരം.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മുഖം മറച്ചെത്തിയ സംഘം കാറിനും വീടിനും തീയിട്ടു. ഇന്നലെ പുലർച്ചെ 1.30 ഓടെ കാസിൽകോണലിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘം ആയിരുന്നു ആക്രമണം നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ ഇവർ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. ഇതിന് പുറമേ വീടിന്റെ വാതിലിലും തീയിട്ടു. ഇതിന് പിന്നാലെ ഇവർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വീടിന് മുൻപിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Read More