ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മുഖം മറച്ചെത്തിയ സംഘം കാറിനും വീടിനും തീയിട്ടു. ഇന്നലെ പുലർച്ചെ 1.30 ഓടെ കാസിൽകോണലിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലംഗ സംഘം ആയിരുന്നു ആക്രമണം നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ ഇവർ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. ഇതിന് പുറമേ വീടിന്റെ വാതിലിലും തീയിട്ടു. ഇതിന് പിന്നാലെ ഇവർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വീടിന് മുൻപിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Discussion about this post

