ഡബ്ലിൻ: അയർലൻഡിലേക്കുള്ള കുടിയേറ്റം ഐറിഷ് ജനതയ്ക്ക് ഗുണമാണെന്ന നിലപാടിൽ സർക്കാർ. പുതിയ കരട് നയത്തിലാണ് ഈ പരാമർശം. നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പുതിയ കരട് നയം തയ്യാറാക്കിയിരിക്കുന്നത്. ഇത് മന്ത്രിമാർക്ക് കൈമാറിയിട്ടുണ്ട്. ഇത് അനുസരിച്ച് വരും വർഷങ്ങളിൽ കുടിയേറ്റ നയം പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം.
അന്താരാഷ്ട്ര സംരക്ഷണത്തിനും താത്കാലിക സംരക്ഷണത്തിനുമായി ഐറിഷ് സർക്കാർ 2 ബില്യൺ യൂറോ ചിലവഴിക്കുന്നുണ്ട്. ഇത് സുസ്ഥിരമല്ലെന്നാണ് കരട് നയം വ്യക്തമാക്കുന്നത്. താമസസൗകര്യം ലഭിക്കുന്നവരിൽ പകുതിയിലധികം പേരും ഐറിഷ് പൗരന്മാരല്ലെന്നും നയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post

