- ‘നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി
- പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ
- കൊട്ടാരത്തിനുള്ളിൽ അന്വേഷണം , നിയമസഹായവും തേടി : കവർച്ച കേസിൽ പ്രതികരിക്കാൻ വിസമ്മതിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്
- കേരളത്തിൽ ആദ്യം, മരണാനന്തര അവയവദാതാക്കൾക്കായി സ്മാരകം വരുന്നു
- അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- അലുവ അതുലിനെ പട്ടാപ്പകല് വെട്ടിക്കൊന്ന കേസ്: എട്ട് പ്രതികളും പിടിയില്
- കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി
- ഇന്ഷുറന്സ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ; സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യപരിരക്ഷ ; അംഗീകാരം നൽകി സംസ്ഥാന സർക്കാർ
Author: sreejithakvijayan
ഡൗൺ: ഡൗൺപാട്രിക്കിലെ മരിയൻ പാർക്കിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനും മുത്തച്ഛനുമായ 50 വയസ്സുള്ള സ്റ്റീഫൻ ബ്രന്നിഗാൻ ആണ് കൊല്ലപ്പെട്ടത്. മരിയൻ പാർക്ക് സ്വദേശിയാണ് അദ്ദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു സ്റ്റീഫനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്കാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ സ്റ്റീഫനെ കണ്ടെത്തിയത്.
കോർക്ക്: കൗണ്ടി കോർക്കിലെ മെയ്ഫീൽഡിൽ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മൂന്നംഗ സംഘം പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയായിരുന്നു. കൈവശം ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ക്രിമിനൽ സംഘം ഇതുപയോഗിച്ച് മോഷണം തടയാൻ എത്തിയവരെ നേരിട്ടു. ഇവരുടെ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം അവിടെ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. സംഭവം അറിഞ്ഞയുടൻ പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: ക്ലിക്ക് ആൻഡ് കളക്ട് സേവനം പുനരാരംഭിച്ച് മാർക്ക് ആൻഡ് സെപ്ൻസർ. ഹാക്കിംഗിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് സേവനം വീണ്ടും ആരംഭിച്ചത്. 15 ആഴ്ചകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കമ്പനി സേവനം പുനരാരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 25 ന് ആയിരുന്നു മാർക്ക് ആൻഡ് സ്‌പെൻസറിന്റെ വെബ്‌സൈറ്റും ആപ്പും ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ഓൺലൈൻ വഴിയുള്ള ഓർഡർ എടുക്കലും ഡെലിവറികളുമെല്ലാം കമ്പനി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 10 ന് വീണ്ടും സേവനം ആരംഭിച്ചെങ്കിലും പ്രശ്‌നങ്ങളെ തുടർന്ന് നിർത്തി. പിന്നീട് ഇന്ന് മുതലാണ് ക്ലിക്ക് ആൻഡ് കളക്ട് സേവനം തുടങ്ങിയത്.
ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ ജാഗ്രതാ നിർദ്ദേശം. യുവാവ് മരിക്കുകയും ക്രൈസ്തവ പുരോഹിതന് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. അതേസമയം ഇരുസംഭവങ്ങളിലും ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. ഞായറാഴ്ചയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രദേശത്ത് അക്രമ സംഭവങ്ങൾ ഉണ്ടായത്. ഇന്നലെ രാവിലെ 10 മണിയോടെ സെന്റ് പാട്രിക്കിലെ പള്ളിയിൽ എത്തിയ യുവാവ് ഫാ. കാനൻ ജോൺ മുറെയെ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ഉച്ചയ്ക്ക് 12 മണിയോടെ മരിയൻ പാർക്കിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഡബ്ലിൻ: അയർലൻഡിൽ അസസ്‌മെന്റ് ഓഫ് നീഡ് (എഒഎൻ) പൂർത്തിയാക്കാൻ കാത്തിരിക്കുന്നത് 15,000 ലധികം കുട്ടികൾ. 2025 ലെ രണ്ടാംപാദം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 16,593 കുട്ടികളാണ് അസസ്‌മെന്റ് ഓഫ് നീഡിനായി കാത്തിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ ഇത് സംബന്ധിച്ച 6,613 അപേക്ഷകളും രണ്ടാം പാദത്തിൽ 3,482 അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി അപേക്ഷകളിൽ ഉണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 1,516 പേരുടെ അസസ്‌മെന്റ് ഓഫ് നീഡ് പൂർത്തിയാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സേവനം പൂർത്തിയാക്കുന്നതിൽ 53 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. 2024 992 പേരുടെ അസസ്‌മെന്റ് ആണ് പൂർത്തിയാക്കിയത്.
ഡബ്ലിൻ: അയർലൻഡിൽ പുതിയ ആസ്ഥാനം ആരംഭിച്ച് ഡാറ്റ ആന്റ് എഐ കമ്പനിയായ ഇഎക്‌സ്എൽ. പുതിയ അന്താരാഷ്ട്ര ബിസിനസ് ആസ്ഥാനം ഡബ്ലിനിലാണ് ഉള്ളത്. കമ്പനിയുടെ വളർച്ചയിൽ ഡബ്ലിനിലെ ആസ്ഥാനം ഏറെ നിർണായകമാകും. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി 2023 മുതലാണ് അയർലൻഡിൽ പ്രവർത്തനം ആരംഭിച്ചത്. ആഗോളതലത്തിൽ 61,000 ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഡാറ്റകളെ വിശകലനം ചെയ്യാനും അത് ശരിയായ രീതിയിൽ വിനിയോഗിക്കാനും ഇഎക്‌സ്എൽ സഹായിക്കും. ഗൂഗിൽ, മൈക്രോസോഫ്റ്റ്, എഡബ്ലുഎസ്, എൻവിഡിയ എന്നീ ടെക് കമ്പനികളുമായി ചേർന്നാണ് ഇഎക്‌സ്എല്ലിന്റെ പ്രവർത്തനം.
ഡബ്ലിൻ: അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഐറിഷ് ഫാർമസി യൂണിയൻ. ഇത്തരം സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വ്യാജ മരുന്നുകൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മരുന്നുകൾ വാങ്ങാൻ അംഗീകൃത വെബ്‌സൈറ്റുകൾ സന്ദർശിക്കണമെന്നും ഐപിയു നിർദ്ദേശിച്ചു. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ഐപിയു പ്രസിഡന്റ് ടോം മുറിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകൾ മരുന്നുകൾ വാങ്ങാൻ ആളുകൾ പ്രയോജനപ്പെടുത്തുന്നു എന്നത് വലിയ ആശങ്കയുളവാക്കുന്ന ഒന്നാണ്. കാരണം എന്താണ് തരുന്ന മരുന്നിൽ ഉളളത് എന്ന് രോഗികൾക്ക് അറിയില്ല. ചില മരുന്നുകളിൽ ആവശ്യമുള്ളത് ഉണ്ടാകില്ല. അതേസമയം മറ്റുമരുന്നുകളിൽ ശരീരത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങൾ ഉണ്ടാകും. അതിനാൽ അംഗീകൃതമല്ലാത്ത സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ പോലീസ് ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി. കുടിയേറ്റ സഹമന്ത്രി കോം ബ്രോഫിയാണ് വിഷയത്തിൽ നിർണായക പ്രതികരണം നടത്തിയത്. ഇത്തരം ആക്രമണങ്ങൾ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഇതിൽ മാറ്റം ഉണ്ടായി. വംശീയ ആക്രമണങ്ങൾ വർദ്ധിച്ചു. ഇത്തരം സംഭവങ്ങൾക്കതിരെ ശക്തമായ പോലീസ് നടപടിയുണ്ടാകണം. വംശീയ ആക്രമണം ഭയാനകമാണെന്നും ബ്രോഫി പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബ്രോഫി.
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാദ്ധ്യത. ഈ വാരം താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. അതേസമയം വ്യാപക മഴയ്ക്കും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ വിലയിരുത്തൽ. വൈകുന്നേരങ്ങളിൽ ആയിരിക്കും രാജ്യത്ത് മഴ ലഭിക്കുക. ചിലയിടങ്ങളിൽ നേരിയ മഴയും മറ്റ് ചിലയിടങ്ങളിൽ ശക്തമായ മഴയും അനുഭവപ്പെടും. ഈ വാരം കൂടുതൽ ദിവസങ്ങളും ഈർപ്പമുള്ളതും ചൂടുള്ളതുമാകും. പകൽ സമയത്ത് നല്ല വരണ്ട, തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്ക് ഭാഗത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. 21 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് ചൂട് അനുഭവപ്പെടുക.
ഗാൽവെ: പ്രൊഫസർ ഡേവിഡ് ജെ ബേണിനെ പുതിയ പ്രസിഡന്റ് ആയി നിയമിച്ച് ഗാൽവെ സർവ്വകലാശാല. പ്രൊഫ. പീറ്റർ മക്ഹഗിന്റെ പിൻഗാമിയായിട്ടാണ് നിയമനം. ഗാൽവെ സർവ്വകലാശാലയുടെ 14ാമത് പ്രസിഡന്റ് ആണ് ഡേവിഡ്. ഡേവിഡിന്റെ ചുമതല അടുത്ത മാസം മുതൽ ആരംഭിക്കും. യുകെയിലെ ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയുടെ മെഡിക്കൽ സയൻസ് ഫാക്കൽറ്റി പ്രൊ-വൈസ് ചാൻസിലറാണ് അദ്ദേഹം. ഇതിന് പുറമേ ന്യൂകാസിൽ അപ്പോൺ ടൈൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ മൂവ്‌മെന്റ് ഡിസോർഡേഴ്‌സ് ന്യൂറോളജി പ്രൊഫസറും ഓണററി കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമാണ് അദ്ദേഹം. സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബേൺ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
