ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൻ വാൽഷിന്റെ സംസ്കാരം ചൊവ്വാഴ്ച. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കോർക്കിലെ റിംഗ്സ്കിഡിയിലെ ഐലൻഡ് ക്രിമേറ്റോറിയത്തിലാണ് സംസ്കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായി വാട്ടർഫോർഡിലെ ഹെന്നസി ഫ്യൂണറൽ ഹോമിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും.
കുടുംബാംഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. നിലവിൽ ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. തിങ്കളാഴ്ച സംസ്കാര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം ഫ്യൂണറൽ ഹോമിൽ എത്തിക്കും. വൈകീട്ട് ആറ് മുതൽ രാത്രി എട്ട് വരെയാണ് ഇവിടെ ശുശ്രൂഷകൾ നടക്കുക. ഇതിന് ശേഷം ചൊവ്വാഴ്ച രാവിലെ മൃതദേഹം കോർക്കിലേക്ക് കൊണ്ടുപോകും.
ഈ മാസം നാലിന് ആയിരുന്നു ഇയാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

