ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്. 200 തൊഴിലവസരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡബ്ലിനിലെ തൊഴിലന്വേഷകർക്ക് വലിയ അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ആന്ത്രോപിക്കിന്റെ യൂറോപ്യൻ ആസ്ഥാനം ഉള്ളത് ഡബ്ലിനിലാണ്. ഇവിടേയ്ക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. ഇവിടെയുള്ള ഓഫീസ് കൂടുതൽ വിപൂലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതാണ് പുതിയ അവസരങ്ങൾ തുറക്കുന്നത്. എൻജിനീയറിംഗ്, സെയിൽസ്, ഫിനാൻസ്, ലീഗൽ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഉള്ളത്.
Discussion about this post

