ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 24 കാരനായ യുവാവ് അറസ്റ്റിലായി. ഡൺഡൊണാൾഡ് മേഖലയിൽ ആയിരുന്നു സംഭവം.
വ്യാഴാഴ്ചയായിരുന്നു ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരാമിലിറ്ററി ക്രൈം ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി കണ്ടെടുത്തത്. ഇതിന് പിന്നാലെ ഇത് സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 40,000 പൗണ്ട് വിലവരുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. 24 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

