ഡബ്ലിൻ: സെന്റ് പാട്രിക്സ് ദിന വാരാന്ത്യം ആരംഭിക്കാനിരിക്കെ ലഹരിയ്ക്കെതിരെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. പിങ്ക് പൗഡർ എന്ന് അറിയപ്പെടുന്ന ലഹരിയുടെ ഉപയോഗം വ്യാപകമായി കണ്ടുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കല്ല് രൂപത്തിലോ, പൊടി രൂപത്തിലോ ഉള്ള ഈ ലഹരിവസ്തുക്കൾ ആരും ഉപയോഗിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.
പിങ്ക് പൗഡർ എന്ന് എച്ച്എസ്ഇ വിശേഷിപ്പിക്കുന്ന ഈ ലഹരിവസ്തു വളരെ വീര്യം കൂടിയ ഒന്നാണ്. പിങ്ക് നിറത്തിലുള്ള കൊക്കെയ്ൻ എന്ന ചിന്തയിൽ ആയിരിക്കും ആളുകൾ ഇത് വാങ്ങി ഉപയോഗിക്കുക. എന്നാൽ വാസ്തവത്തിൽ ഇത് അഞ്ച് വ്യത്യസ്തതരം മിശ്രിതം ആണെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്.
Discussion about this post

