വിക്ലോ: കൗണ്ടി വിക്ലോയിൽ ബസിടിച്ച് വയോധികന് ഗുരുതര പരിക്ക്. ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് ആറ് മണിയ്ക്ക് ബ്രേയിലെ സ്റ്റേഷൻ റോഡിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 80 കാരൻ സെന്റ്. വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ ഉള്ളത്. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചിട്ടു. അപകടം കണ്ട ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

