ലോംഗ് ഫോർഡ്: അയർലൻഡിൽ നിര്യാതയായ മലയാളി നഴ്സിന്റെ അന്ത്യ ശുശ്രൂഷകൾ തിങ്കളാഴ്ച (29) നടക്കും. ഇടുക്കി തൊടുപുഴ സ്വദേശിനി ഷാന്റി പോൾ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ലോംഗ് ഫോർഡിലെ ഷാന്റിയുടെ വീട്ടിൽ ആണ് ശുശ്രൂഷകൾ.
പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 11 മണിയ്ക്ക് ലോംഗ്ഫോർഡിലെ മോയ് ഡൗ സെന്റ് മേരീസ് ദേവാലയത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടുത്തെ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം മോയ് ഡൗൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഞായറാഴ്ച മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബാലിനാലി റോഡിലുള്ള ഗ്ലിസൺസ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് നാല് മുതൽ 7 വരെയാണ് പൊതുദർശനം.
Discussion about this post

