ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഓൺലൈൻ ഓപ്പൺ ഹൗസ് മീറ്റിംഗുമായി ഇന്ത്യൻ എംബസി. 12 കൗണ്ടികളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. നാളെയാണ് മീറ്റിംഗ്.
ഇന്ത്യക്കാരുടെ പരാതികളും പ്രശ്നങ്ങളും കേൾക്കുകയും പരിഹരിക്കുകയുമാണ് മീറ്റിംഗിന്റെ ലക്ഷ്യം. രാവിലെ 11.30 മുതൽ 12 മണിവരെയാണ് മീറ്റിംഗ്. ഗാൽവെ, മയോ, റോസ്കോമൺ, ഡൊണഗൽ, സ്ലൈഗോ, ലെട്രിം, മീത്ത്, വെസ്റ്റ് മീത്ത്, ലൂത്ത്, ലോംഗ്ഫോർഡ്, കാവൻ, മൊനാഗൻ, എന്നീ കൗണ്ടികളിൽ ഉള്ളവർക്കാണ് നാളെ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. മറ്റ് കൗണ്ടികളിലെ ഇന്ത്യക്കാർക്കായി വേറൊരു ദിവസം മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സൂം മീറ്റിംഗ് ലിങ്ക്
Discussion about this post

