ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഉറപ്പാക്കാൻ എല്ലാവരും വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അടുത്ത മാസം 24 ന് ആണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
വോട്ടർപട്ടികയിൽ ഇപ്പോഴും പേരില്ലാത്ത വലിയൊരു ശതമാനം പേർ അയർലൻഡിൽ ഉണ്ടെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 18 വയസ്സ് പൂർത്തിയായ 60,000 പേർ രാജ്യത്ത് ഉണ്ട്. ഇവർ വോട്ടവകാശം ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാൻ ഇവർക്ക് ലഭിക്കുന്ന ആദ്യ അവസരം ആണ് ഇതെന്നും വെറും മൂന്ന് മിനിറ്റ് കൊണ്ട് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാമെന്നും കമ്മീഷൻ അറിയിച്ചു.

