ഡബ്ലിൻ: അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്.
ഈ വർഷം നരഹത്യ, കവർച്ച, പിടിച്ചുപറി, വഞ്ചന, ഭവനഭേദനം എന്നീ കുറ്റകൃത്യങ്ങൾ കുറഞ്ഞു. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ 17 ശതമാനം വർധിച്ചു. കൊലപാതകം അനുബന്ധ കുറ്റകൃത്യങ്ങൾ, കൂട്ടക്കൊല എന്നിവ കുറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ 42 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മരണത്തിന് കാരണമാകുന്ന ഡ്രൈവിംഗ് കുറ്റകൃത്യങ്ങളും കുറഞ്ഞു.
അതേസമയം കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ മുഴുവനായി പരിശോധിക്കുമ്പോൾ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ വർധനവ് വന്നിട്ടുണ്ട്. അയർലൻഡിൽ നാല് വർഷത്തിനിടെ കുറ്റകൃത്യങ്ങളിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ട്.

