ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിൽ പരിശോധന നടന്നിരുന്നു. ഇതിലാണ് അറസ്റ്റ്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പരിശോധന ഏതാനും ദിവസങ്ങളായി തുടർന്ന് വരികയാണ്. ബുധനാഴ്ച നഗരവ്യാപകമായി നടത്തിയ പരിശോധനയിൽ നാല് പേർ അറസ്റ്റിലായിരുന്നു. 20 വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. ഇപ്പോൾ അറസ്റ്റിലായ പ്രതികളുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

